വെള്ളാരം മണലില്‍ നിന്റെ കാല്പാടുകള് കാലത്തിന്റെ ഉപ്പുവെള്ളം മായ്ച്ചുകളയുന്നത് അഴിയിട്ട ജനലിലൂടെ ഞാന്‍ നോക്കിനിന്നു.....
കോടമഞ്ഞിന് ആവരണം പൊതിഞ്ഞ തീരത്തിലൂടെ നീ പോയ്മറഞ്ഞപ്പോള്‍, കാറ്റാടിയിലകള്‍ അരുതെന്നു ചൊല്ലിയിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല....
വ്യര്‍ത്ഥമാം ലോകത്തോടു വിട ചൊല്ലുവാന്‍ തിരിഞ്ഞപോള്‍ നിന്നോടു രണ്ടു വാക്കു ചൊല്ലുവാന്‍ തോന്നി, ജനലിലൂടെ ഇറങ്ങിയോടാവേ മഞ്ഞിന് പുകമറയില്‍ കാറ്റാടികള്‍ എനിക്ക് വഴികാട്ടി...
പുതുജീവന്റെ ഇളംമുകുളങ്ങളില് തങ്ങി നില്കും മഞ്ഞുത്തുള്ളികള്‍ രക്തം മണക്കും എന്‍ ദേഹിയില്‍ തഴുകി എന്നെ യാത്രയാക്കുമ്പോള്‍ ആത്മാവിലേതോസുഖം പടര്‍ന്നു.......
കോടമഞ്ഞില്‍ പുതച്ചുകിടക്കും ആഴിയുടെ കരങ്ങള്‍ തഴുകുന്ന തീരത്തിലൂടെ അര്‍ദ്ധച്ചന്ദ്രന്റെ മങ്ങിയ നിലവില്‍ തണുത്തുറഞ്ഞ ശ്വാസവും പേറി നിന്നെ തേടുമ്പോള്‍,എന്തോ... മണല്‍ത്തരികള്‍ ചുട്ടുപൊള്ളുന്നു.
കോടമഞ്ഞിന് യവനികയാം സ്തൂപങ്ങള്‍ വകഞ്ഞുമാറ്റി നോക്കിയപോള്‍
ഒരു പാറകൂട്ടത്തില്‍ നിറകണ്ണുകളോടെ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന നിന് മുഖം പിടയുന്ന ഹൃദയത്തോടെ ഞാന്‍ കണ്ടു.
എന്റെ മുറിവുകളിലെ മണല്‍ത്തരികള്‍ തട്ടിയകറ്റി നീ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപോള്‍ എന്നെ വേദനിപിച്ചത് നിന്റെ കണ്ണുനീരും,ആ മിഴികള്‍ തുടച്ചു ഞാന്‍ ചൊല്ലി.....
“നിന്റെ പ്രണയം ഞാന്‍ എന്തിനാണ് എന്നു എനിക്ക് മനസിലാക്കിതരുന്നു.
നിന്റെ മിഴികള്‍ അതിന്റെ അര്‍ഥം എനിക്ക് മനസിലാക്കിതരുന്നു.
ഇത്രയേറെ നീ എന്നെ സ്നേഹിക്കാന്‍ എന്ത് പുണ്യം ഞാന്‍ ചെയ്തു.....
അപ്പോള്‍ മഞ്ഞു മഴയായ് നമുക്ക് മുകളില്‍ പെയ്തിറങ്ങി................


അതു ശരി..ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ഗദ്യകവിതയുടെ ലോകത്തിലെത്ത്യോ?..മാറ്റം നന്നായിരിക്കുന്നൂട്ടോ...
ReplyDelete;)
ReplyDeleteആശംസകള്‍ക്ക് നന്ദി.....
goooood da
ReplyDeleteThanks for providing such nice information to us. It provides such amazing information on care/as well Health/. The post is really helpful and very much thanks to you. The information can be really helpful on health, care as well as on examhelp/ tips. The post is really helpful.
ReplyDeleteI like this website so much it's really awesome.I have also gone through your other posts too and they are also very much appreciate able and I'm just waiting for your next update to come as I like all your posts. Google Play Generator
ReplyDeleteThis information was so helpful can you please share some more new information and updates that would be more informative for our knowledgeputty download
ReplyDelete