ഞാന്‍ പതിവു പോലെ ഞങ്ങളുടെ മരച്ചുവട്ടില്‍ നില്‍കുമ്പോള്‍ ആണ് എന്തോ ടോപ്പിക്ക് കേറി വന്നത് അത് എത്തി പെട്ടത് എന്നിലാ. ഞാന്‍ ആണ് പോലും ആദ്യമായ് ഇറക്കിവിടപ്പെട്ട എം.ടെക് കാരന്‍...ഞാന്‍ ആലോചിച്ചപോള്‍ ഞെട്ടി പോയ്..ഞാന്‍ ഇത് ഒരു സര്‍കാര്‍ കോളേജ് അല്ലെ നന്നായ് ആഘോഷികാം എന്ന് കരുതി പൊട്ടന്‍ അയ സംഭവം.
.ഇത് നടക്കുന്നത് കഴിഞ്ഞ മഴക്കാലത്താ.ഞാന്‍ അഡ്മിഷന്‍ കിട്ടി,പുതിയ കൂട്ടുകാരെ സെറ്റ് ചെയ്യുന്ന പണിയൊക്കെ കഴിഞ്ഞു ആഘോഷം തുടങ്ങി.ഫസ്റ്റ് സെം കുറച്ചു അധികം ഒന്നിച്ചുള്ള ക്ലാസ് ഉണ്ടായി.ആ ക്ലാസ്സിലെ പഴയ അന്തേവാസികള്‍ ആയ ഞങ്ങളുടെ സീനിയെര്സ് വേറെ താവളം തേടി പോയ്. ആ ക്ലാസ്സില്‍ ഉറക്കം കളയാന്‍ കുറെ കൊതുകുകള്‍ ഉണ്ട്. അങ്ങിനെ ഞങ്ങളുടെ താടിക്കാരന്‍ സാറിന്റെ ക്ലാസ്സ് നടക്കാ.എന്തോ അന്ന് കൊതുശല്ല്യം കൂടുതല്‍.നല്ല ക്ലാസ്സ് ആയിരുന്നു...ഉറങ്ങാന്‍ നല്ല മൂഡ് തരുന്ന ക്ലാസ്. ഉറങ്ങാന്‍ കൊതുക് സമ്മതിക്കില്ല.... എന്തിനാണാവോ എന്റെ അടുത്ത് മൂളുന്നെ.....ഇടയ്ക്ക്ഓരോ കുത്തും...
സഹികെട്ട് ഞാന്‍ ഒന്നിനെ കൊന്നു................!! ട്ടെ...!!!
എല്ലാര്ക്കും കാര്യം പിടികിട്ടി....സാര്‍ ഞെട്ടി എണീറ്റ്.എന്താന്ന് നോക്കി....ഞാന്‍ പടം വരയില്‍ മുഴുകി.സാറിന്റെ പടം തന്നെ...ആ ക്ലാസിലെ പ്രധാന വിനോദം കൊതുകിനെ കൊലയാ...ഇതു ബഞ്ചാഅധികം കൊല്ലുന്നേ എന്ന്..
പിന്നെ ഞാന്‍ കയ്കൊണ്ട് പിടിക്കാന്‍ തുടങ്ങി അപ്പോള്‍ സൌണ്ട് ഇല്ലാലോ...അത് എപോലോ സര്‍ കണ്ടു. ഞാന്‍ ഒന്ന് പരുങ്ങി.സര്‍ കരുതി ഞാന്‍ സംശയം ചോദിച്ചതാന്നു കരുതി ഓടി വന്നു ഞാന്‍ മനസിലായ് എന്ന് പറഞ്ഞു.സര്‍ കസേരയില്‍ പോയ് ഇരുന്നു ഉറക്കം തുടങ്ങി...അതായതു നോട്ട് എഴുത്ത്...ഞാന്‍ അടുതുള്ളവനെ തോണ്ടി നോക്കി.അവനു അപ്പോള്‍ എഴുതേണം എന്ന്.ഞാന്‍ വേഗം സമ്മതിച്ചു.അവന്റെ നോട്ട് ഒക്കെയാ എന്റെ ആശ്രയം.അടുത്ത ആളെ തോണ്ടി..പെട്ടന്ന് ഒരു വിളി ഇയാള്‍ ഇങ്ങു വന്നെ...
എല്ലാരും പരസ്പരം നോക്കി ഞാനും അങ്ങിനെ ചെയ്തു.അപ്പോള്‍ സര്‍ കയ് ചൂണ്ടി :നീ തന്നെ...(തെരുവ് നാടകം സ്റ്റൈല്‍ )
എല്ലാരും പുറകിലേക്ക് നോക്കി. എന്റെ പുറകിലേക്ക് ഞാനും നോക്കി...:ഇല്ല ആരും ഇല്ല എന്നെ തന്നെ.
ഞാന്‍ പതുകെ എണീറ്റ് അനുസരണയോടെ വിനീതനായ് ചെന്നു
സാര്‍ ചോദിച്ചു :ഇയാളുടെ വീടെവിടാ....
എനിക്ക് ആശ്വസായ്,ഞാന്‍ ‘ചാലക്കുടി’ എന്ന് പറഞ്ഞു,ഒരു ചിരിം പാസ്സാക്കി,നമ്മള്‍ തൃശൂര്‍ക്കാര്‍ അല്ലെന്നുള്ള രീതിയില്‍.
അപ്പോള്‍ അടുത്തത് :ഇയാള്‍ അങ്ങോട്ട് തന്നെ പോയ്ക്കോ...........!!
ഞാന്‍ :ഒരു ജബാ,അത് സാറേ.....
ഇയാളോട് അല്ലെ പറഞ്ഞെ എന്ന്... ഞാന്‍ ആ കൊതുകിനെ കൊല്ലാന്‍ പറ്റാത്ത ദേഷ്യത്തില്‍ ബാഗും എടുത്ത് കമ്പ്യൂട്ടര്‍ ലാബിലേക്ക് വിട്ടു....
അവിടെ എന്റെ സാമ്രാജ്യം.....
ഇപ്പോള്‍ പുതിയ ക്ലാസ്സില്‍ പുതിയ കളി കണ്ടെത്തി, അവിടെ കൊതുകില്ല.
ഒരു ദിവസം ഞാന്‍ നോട്ട് ശേരികും എഴുതായിരുന്നു. അപ്പോള്‍ ബുകില്‍ ഒരു ഉറുമ്പ്.
ഞാന്‍ ബുകില്‍ ഒരു ചെറിയ വട്ടം വരച്ചു.അതിനെ അതില്‍ പേന ഉപയോഗിച് എത്തിക്കല്‍ ആയിരുന്നു....
അങ്ങിനെ പോകുന്നു...
ഇപ്പോള്‍ എക്സാം ഘോഷയാത്ര തുടങ്ങാന്‍ പോകാ....
എല്ലാം കട്ട പൊക................


No comments:
Post a Comment