ആ പേരു കേള്‍ക്കാന്‍ തന്നെ ഒരു രസം.
അവിടുത്തെ വെള്ളച്ചാട്ടവും ഹോസ്റല്‍ ജീവിതവും മറ്റു അങ്കം വെട്ടും മറക്കാന്‍ പറ്റില്ല.
ഇപ്പൊ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം...
ഞാന്‍ അവിടെ എത്തുന്നത് അല്പം വൈകി യാണ് .
ഞാന്‍ കോളേജ് ചാടി കളിക്കയിരുന്നു.higher option എന്ന് പറഞ്ഞു നടക്കുകയായിരുന്നു.
മുന്നാര്‍ എന്‍റെ മൂന്നാമത്തെ കോളേജ് ആയതു നിമിത്തം.
അവിടെ എല്ലാ കോളേജ് ലെയും റാഗിങ്ങ് ഏറ്റുവാങ്ങി അങ്ങിനെ മുന്നാറില്‍ എത്തി.അവിടെ ചെന്നപ്പോള്‍ ഒന്നാം കൊല്ലകാര്‍ക്ക് വേറെ ഹോസ്റല്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഒരു ആശ്വാസം . (പിന്നെ മനസിലായ് അവര്‍ക്ക് മാത്രമേ ഹോസ്റ്റല്‍ ഉള്ളൂ എന്നെ)
അങ്ങിനെ ഞാന്‍ അവിടെ ചെന്നു കോളേജില്‍ ചെന്നപ്പോള്‍ ഞെട്ടിപോയ് അവിടെ ഒരു യുറോപ്യന്‍ രീതി കൊട്ടും സ്യുട്ടും .
പിന്നെ അത് തയിക്കാന്‍ കൊടുത്ത് ഹോസ്റ്റലില്‍ അപ്പച്ചന്റെ ഒപ്പം എത്തി.
അവിടെ എല്ലാം കഴിഞ്ഞു റൂം കിട്ടി.
ഒരു വിശാലമായ മുറി അതില്‍ 14 പേര്‍ക് കിടകാം. ഡോര്‍മെട്രി .
അവിടെ ഇരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം.
അപ്പൊ വരുന്നു റൂമില്‍ ആള്‍കാര്‍ .അന്ന് ഉച്ച കഴിഞ്ഞു ക്ലാസ്സ് ഇല്ല.
അവര്‍ വന്നു കുറെ പേര്‍ നേരെ കേറി കിടന്നു കൂര്‍ക്കം വലി തുടങ്ങി.
കുറച്ചു പേര്‍ എന്നെ പരിചയപ്പെട്ടു.
എന്നീട്ട് പറഞ്ഞു. രാത്രി സീനീയേസ് വരും..
ആയോ........... എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയ് ...
പിന്നെ എന്റെ മുന്‍കാല റാഗിങ്ങ് കഥകല്‍ പറഞ്ഞിരിരുന്നു.
എല്ലാവരും ശ്രദ്ധിച്ചു കേട്ടിരുന്നു.പെട്ടന്ന് അവിടേക് മുറിയിലെ സിനീയര്‍ വന്നു.ആളു ആരു ജിമ്മന്‍ ആണ്.
സംസരിച്ചപോള്‍ കട്ട കലിപ്പ് .
പിന്നെ എന്തോ ഒരു ഗൂഢാലോചന അവിടെ.
അങ്ങിനെ എന്റെ നമ്പര്‍ വന്നു.
തൊട്ടടുത്ത മുറി.
അവിടെ ഗാലറി ഫുള്‍.
പിന്നെ ആഘോഷം തുടങ്ങി.
രസം എന്താന്ന് ചോദിച്ചാല്‍ ആരും എന്റെ മേക്കെട്ടെ വരുന്നില്ല.
ഒരു ചെറിയ പയ്യന്റെ മേത്താ .
എന്നാലും ചിരിക്കാന്‍ പാടില്ലലോ
അവസാനം പേടിച്ചോന്നു ചോദ്യം.ഞാന്‍ എന്ത് പറഞ്ഞാലും പണി കിട്ടും എന്ന് എനിക്കറിയാം.
ഞാന്‍ പേടിച്ചു ന്നു പറഞ്ഞു.
അപ്പൊ എല്ലാവരും കൂടി ഒരു ചിരി.
അവര്‍ എല്ലാം എന്റെ ഒപ്പം ഉള്ളവരാ.......................
പിന്നെ ഇത് സിനീയെസ്അറിയരുതെന്ന് പറഞ്ഞു.
ഇതാണ് എന്‍റെ ഫസ്റ്റ് ഡേ ഇന്‍ ഹോസ്റല്‍.
എങ്ങനെ.????..................
ആ പയ്യന്‍ എന്‍റെ ഒപ്പം ഉള്ളത് തന്നെ...


No comments:
Post a Comment