Tuesday, 5 April 2011

ഈശ്വരന്‍

പണ്ട് എന്നോ ഞാന്‍ വായിക്കാനിടയായ ഒരു കഥ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു .
എനിക്ക് അതു നന്നായ്‌ ഇഷ്ടപ്പെട്ടു.എവിടന്നു ഓര്‍ക്കുന്നില്ല .

കുസൃതിക്കാരായ രണ്ടു സഹോദരന്മാരെ നല്ല ശീലം പഠിപ്പിക്കാന്‍ അവരുടെ അമ്മയ്ക്ക് ഒരു ആഗ്രഹം ......
അന്വേഷണം ചെന്നെത്തിയത് ഒരു ഈശ്വരഭക്തനായ ഗുരുവില്‍ .
ദൈവഭക്തി അവരെ നേര്‍വഴിയില്‍ എത്തിക്കും എന്ന് കരുതി.
ഇളയ ബാലനെ തന്റെ വീട്ടിലേക്ക് അയക്കാന്‍ ഗുരു പറഞ്ഞു.
പയ്യനെ എങ്ങനെയോകെയോ അമ്മ അവിടെ കൊണ്ടാക്കി.
അവിടെ ഗുരു അവനോടു ചോദിച്ചു.
"ഈശ്വരനെവിടെ??"
അവന്‍ ഒന്നു ചുറ്റും നോക്കി,പാവം അന്തം വിട്ടു വാപോളിചിരിക്കാനല്ലാതെ അവനു യാതൊന്നും പറയാനായില്ല.
അപ്പോള്‍ ഗുരു കൂടുതല്‍ ഉച്ചത്തില്‍ വിരല്‍ ചൂണ്ടി ചോദിച്ചു.
"ചോദിച്ചതു കേട്ടില്ലാന്നുണ്ടോ ?.എവിടെയാണ് ഈശ്വരന്‍ ? നീ പറഞ്ഞേ പറ്റൂ ."
പയ്യന്‍ അലറി നിലവിളിച്ചുകൊണ്ട് മുറിവിട്ടോടി വീട്ടിലെത്തി വാതിലടച്ചു.
ഇത് കണ്ട ചേട്ടന്‍ ഓടി ചെന്നു ചോദിച്ചു
"എന്തു പറ്റിയെടാ"
അവന്‍റെ അന്താളിപ്പ്‌ കണ്ടു അവനു ധൈര്യം കൊടുത്തു.
"എന്തായാലും നമുക്ക് ശരിയാകാം... നീ കാര്യം പറ".
ചേട്ടന്‍ പകര്‍ന്ന ധൈര്യം കൊണ്ട് അവന്‍ പറഞ്ഞു.
"ചേട്ടാ നമ്മള്‍ ആകെ കുഴപ്പത്തിലാണ് ഈശ്വരനെ കാണാനില്ല.നമ്മള്‍ ഒളിപ്പിച്ചു വെച്ചിരിക്കാന്നാ ആ ഗുരു വിചാരിചിരിക്കുന്നെ.നമ്മളെ വെറുതെ വിടുമ്മെന്നു തോന്നുന്നില്ല ."
ചേട്ടന്‍ വാ പോളിച്ചു പോയ്‌ ..........

No comments:

Post a Comment

L