
ഇന്ന് വെറുതെ ഒരു ഒതുക്കല്‍ നടത്തി അപ്പോള്‍ പഴയ കുറെ hall ticket കിട്ടി.ഒപ്പം ഒരു id card ഉം .ഇങ്ങനെ ഒരു മഴകാലത്താനു ഞാന്‍ മൂന്നാറില്‍ പോയ് സപ്ലി ക്ലിയര്‍ ചെയ്തത്.അന്ന് ഞാന്‍ വേറെ ഒരു വീട്ടില്‍ ജൂനിയെഴ്സിന്റെ ഒപ്പം ആണ് നിന്നത്.ഞങ്ങളുടെ റൂമില്‍ നില്‍കാന്‍ നോക്കി. പക്ഷെ എനിക്ക് വിഷമം വന്നു.ഞങ്ങള്‍ ആഘോഷമാക്കിയ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് അയ പോലെ തോന്നി.അവിടെ ഇരുന്നപോള്‍ എല്ലാവരേം വിളിച്ചു.കാലം ഞങ്ങളെ പലവഴിക്കാക്കി.പിന്നെ ടൌണില്‍ ഒറ്റയ്ക്ക് നടന്നു ഫുഡ് കഴിക്കാന്‍ പോയി.ആ ദിവസങ്ങള്‍ ഞാന്‍ എങ്ങനെ കഴിച്ചു എന്ന് എനികറിയില്ല.അവിടെ മഴ എന്നാല്‍ കുട ചൂടിയിട്ടും കാര്യമില്ല....നല്ല കാറ്റാകും.പിന്നെ അവിടുത്തെ തണുപ്പും.
ഞാന്‍ താമസിച്ച വീട്ടില്‍ ഞങ്ങള്‍ ഷെയര്‍ ഇട്ടു വാങ്ങിയ കമ്പ്യൂട്ടര്‍ ഒരു സ്മാരകം പോലെ ഇരിക്കുന്ന കണ്ടു.അതില്‍ ഫിഫ ഗെയിം കളിയായിരുന്നു ഞങ്ങളുടെ പണി.എല്ലാ എക്സാം വരുമ്പോളും ഓരോ ലീഗ് തുടങ്ങും.ആദ്യം ക്ലബ് ആകും.അത് തീരുംബോലും എക്സാം തീര്നില്ലേല്‍ അടുത്തത് രാജ്യം വെച്ച് തുടങ്ങും.എന്‍റെ ക്ലബ്: എ.സി.മിലാന്‍,രാജ്യം :ഇറ്റലി. ഒരാള്‍ ഗെയിം പാടില്‍, മറ്റേ ആള്‍ കീബോര്‍ഡില്‍ .അപോലത്തെ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു.അത് അവിടെ പോടീ പിടിച്ചു ഇരിപുണ്ട്.അതിന്റെ എന്തോകെയോ ആരോകെയോ അടിച്ചു കൊണ്ട് പോയ് പോലും.ഞങ്ങള്‍ അല്ല ട്ടോ...!അത് ഞങ്ങള്‍ വിറ്റതാ എന്നിട്ടാ സംഭവം.
അതിനിടയില്‍ ചിലരെ കാണേണം എന്ന് ആലോചിച്ചത.. പിന്നെ വേണ്ടാന്ന് വെച്ച്.അത് പിന്നെ പറയാം ഒരു വലിയ കഥയാണ്.ആദ്യം അത് ഇടെണോന്നു ആലോചികട്ടെ....എല്ലാവരും കാണുമല്ലോ അതാ...അങ്ങിനെ എക്സാം ഒക്കെ എഴുതി,വീടിലെകുള്ള ചായ,ചോക്ലേറ്റ്,അതൊക്കെ വാങ്ങി വണ്ടി കേറി.റിസള്‍ട്ട് കാത്തിരിക്ക.. അപ്പോള്‍ ഏതോ ഒന്ന്ന്നില്‍ ഞാന്‍ പാസ് ആയി.ഭാക്കി എഴുതിയത് വെറുതെ ആയി.പിന്നെ ഒരു ദിവസം ഇരുന്നപോള്‍ എന്‍റെ ഒരു കൂടുകാരന്റെ മെസ്സേജ് ,അവന്‍ ഞങ്ങള്‍ മുന്ന് താമസിച്ച വീട് കണ്ടപ്പോള്‍ വല്ലെതെ മിസ്സ് ചെയ്യുന്നു എന്ന്.അപ്പോള്‍ എല്ലാവര്ക്കും അതേ ഫീലിംഗ് ആണെന്ന് മനസിലായ്.....
അതും ഉണ്ട ട്ടോ. ഞങ്ങള്‍ ആദ്യം താമസിച്ചത് വേറെ സ്ഥലത്താണ് അവിടെ രണ്ടു കൊല്ലം ഉണ്ടായി.പിന്നെ ..............
അവിടുന്ന് ഇറങ്ങി.പക്ഷെ ആലോചികുമ്പോള്‍ ഇപോലും അവസാനത്തെ വീടാണ് മനസ്സില്‍
"last impression is the lasting impression " എന്നാണല്ലോ
മഴ ഇവിടെ ഇപ്പോളും ചാറി നില്‍ക്കുന്നു. അതോണ്ടാകാം കോമഡി ഇതില്‍ ഇടാന്‍ തോന്നുന്നില്ല.....


No comments:
Post a Comment