Tuesday, 25 October 2011

twilight

വെള്ളാരം മണലില്‍ നിന്റെ കാല്പാടുകള്‍ കാലത്തിന്‍റെ ഉപ്പുവെള്ളം മായ്ച്ചുകളയുന്നത് അഴിയിട്ട ജനലിലൂടെ ഞാന്‍ നോക്കിനിന്നു.....


കോടമഞ്ഞിന്‍ ആവരണം പൊതിഞ്ഞ തീരത്തിലൂടെ നീ പോയ്മറഞ്ഞപ്പോള്‍, കാറ്റാടിയിലകള്‍ അരുതെന്നു ചൊല്ലിയിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല....


വ്യര്‍ത്ഥമാം ലോകത്തോടു വിട ചൊല്ലുവാന്‍ തിരിഞ്ഞപോള്‍ നിന്നോടു രണ്ടു വാക്കു ചൊല്ലുവാന്‍ തോന്നി, ജനലിലൂടെ ഇറങ്ങിയോടാവേ മഞ്ഞിന്‍ പുകമറയില്‍ കാറ്റാടികള്‍ എനിക്ക് വഴികാട്ടി...


പുതുജീവന്റെ ഇളംമുകുളങ്ങളില്‍ തങ്ങി നില്കും മഞ്ഞുത്തുള്ളികള്‍ രക്തം മണക്കും എന്‍ ദേഹിയില്‍ തഴുകി എന്നെ യാത്രയാക്കുമ്പോള്‍ ആത്മാവിലേതോസുഖം പടര്ന്നു.......


കോടമഞ്ഞില്‍ പുതച്ചുകിടക്കും ആഴിയുടെ കരങ്ങള്‍ തഴുകുന്ന തീരത്തിലൂടെ അര്‍ദ്ധച്ചന്ദ്രന്റെ മങ്ങിയ നിലവില്‍ തണുത്തുറഞ്ഞ ശ്വാസവും പേറി നിന്നെ തേടുമ്പോള്‍,എന്തോ... മണല്‍ത്തരികള്‍ ചുട്ടുപൊള്ളുന്നു.


കോടമഞ്ഞിന്‍ യവനികയാം സ്തൂപങ്ങള്‍ വകഞ്ഞുമാറ്റി നോക്കിയപോള്‍
ഒരു പാറകൂട്ടത്തില്‍ നിറകണ്ണുകളോടെ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന നിന്‍ മുഖം പിടയുന്ന ഹൃദയത്തോടെ ഞാന്‍ കണ്ടു.


എന്‍റെ മുറിവുകളിലെ മണല്‍ത്തരികള്‍ തട്ടിയകറ്റി നീ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപോള്‍ എന്നെ വേദനിപിച്ചത് നിന്റെ കണ്ണുനീരും,ആ മിഴികള്‍ തുടച്ചു ഞാന്‍ ചൊല്ലി.....


“നിന്റെ പ്രണയം ഞാന്‍ എന്തിനാണ് എന്നു എനിക്ക് മനസിലാക്കിതരുന്നു.
നിന്റെ മിഴികള്‍ അതിന്റെ അര്‍ഥം എനിക്ക് മനസിലാക്കിതരുന്നു.
ഇത്രയേറെ നീ എന്നെ സ്നേഹിക്കാന്‍ എന്ത് പുണ്യം ഞാന്‍ ചെയ്തു.....


വിതുമ്പുന്ന മനസോടെ നീ എന്നെ നോക്കിയപോള്‍ വിറയ്കുന്ന കയ്കളോടെ നിന്‍ കയ്കള്‍ ഞാന്‍ കോര്‍ത്തുപിടിച്ചു...
അപ്പോള്‍ മഞ്ഞു മഴയായ്‌ നമുക്ക് മുകളില്‍ പെയ്തിറങ്ങി................

Friday, 24 June 2011

ഞാന്‍ എന്ന സംഭവം ............!

ഞാന്‍ പതിവു പോലെ ഞങ്ങളുടെ മരച്ചുവട്ടില്‍ നില്‍കുമ്പോള്‍ ആണ് എന്തോ ടോപ്പിക്ക് കേറി വന്നത് അത് എത്തി പെട്ടത് എന്നിലാ. ഞാന്‍ ആണ് പോലും ആദ്യമായ്‌ ഇറക്കിവിടപ്പെട്ട എം.ടെക് കാരന്‍...ഞാന്‍ ആലോചിച്ചപോള്‍ ഞെട്ടി പോയ്‌..ഞാന്‍ ഇത് ഒരു സര്‍കാര്‍ കോളേജ് അല്ലെ നന്നായ്‌ ആഘോഷികാം എന്ന് കരുതി പൊട്ടന്‍ അയ സംഭവം.


.ഇത് നടക്കുന്നത് കഴിഞ്ഞ മഴക്കാലത്താ.ഞാന്‍ അഡ്മിഷന്‍ കിട്ടി,പുതിയ കൂട്ടുകാരെ സെറ്റ് ചെയ്യുന്ന പണിയൊക്കെ കഴിഞ്ഞു ആഘോഷം തുടങ്ങി.ഫസ്റ്റ് സെം കുറച്ചു അധികം ഒന്നിച്ചുള്ള ക്ലാസ് ഉണ്ടായി.ആ ക്ലാസ്സിലെ പഴയ അന്തേവാസികള്‍ ആയ ഞങ്ങളുടെ സീനിയെര്സ് വേറെ താവളം തേടി പോയ്‌. ആ ക്ലാസ്സില്‍ ഉറക്കം കളയാന്‍ കുറെ കൊതുകുകള്‍ ഉണ്ട്. അങ്ങിനെ ഞങ്ങളുടെ താടിക്കാരന്‍ സാറിന്റെ ക്ലാസ്സ്‌ നടക്കാ.എന്തോ അന്ന് കൊതുശല്ല്യം കൂടുതല്‍.നല്ല ക്ലാസ്സ്‌ ആയിരുന്നു...ഉറങ്ങാന്‍ നല്ല മൂഡ്‌ തരുന്ന ക്ലാസ്‌. ഉറങ്ങാന്‍ കൊതുക് സമ്മതിക്കില്ല.... എന്തിനാണാവോ എന്റെ അടുത്ത് മൂളുന്നെ.....ഇടയ്ക്ക്ഓരോ കുത്തും...

സഹികെട്ട് ഞാന്‍ ഒന്നിനെ കൊന്നു................!! ട്ടെ...!!!

എല്ലാര്ക്കും കാര്യം പിടികിട്ടി....സാര്‍ ഞെട്ടി എണീറ്റ്.എന്താന്ന് നോക്കി....ഞാന്‍ പടം വരയില്‍ മുഴുകി.സാറിന്റെ പടം തന്നെ...ആ ക്ലാസിലെ പ്രധാന വിനോദം കൊതുകിനെ കൊലയാ...ഇതു ബഞ്ചാഅധികം കൊല്ലുന്നേ എന്ന്..
പിന്നെ ഞാന്‍ കയ്കൊണ്ട് പിടിക്കാന്‍ തുടങ്ങി അപ്പോള്‍ സൌണ്ട് ഇല്ലാലോ...അത് എപോലോ സര്‍ കണ്ടു. ഞാന്‍ ഒന്ന് പരുങ്ങി.സര്‍ കരുതി ഞാന്‍ സംശയം ചോദിച്ചതാന്നു കരുതി ഓടി വന്നു ഞാന്‍ മനസിലായ്‌ എന്ന് പറഞ്ഞു.സര്‍ കസേരയില്‍ പോയ്‌ ഇരുന്നു ഉറക്കം തുടങ്ങി...അതായതു നോട്ട് എഴുത്ത്...ഞാന്‍ അടുതുള്ളവനെ തോണ്ടി നോക്കി.അവനു അപ്പോള്‍ എഴുതേണം എന്ന്.ഞാന്‍ വേഗം സമ്മതിച്ചു.അവന്റെ നോട്ട് ഒക്കെയാ എന്റെ ആശ്രയം.അടുത്ത ആളെ തോണ്ടി..പെട്ടന്ന് ഒരു വിളി ഇയാള്‍ ഇങ്ങു വന്നെ...

എല്ലാരും പരസ്പരം നോക്കി ഞാനും അങ്ങിനെ ചെയ്തു.അപ്പോള്‍ സര്‍ കയ് ചൂണ്ടി :നീ തന്നെ...(തെരുവ് നാടകം സ്റ്റൈല്‍ )

എല്ലാരും പുറകിലേക്ക്‌ നോക്കി. എന്റെ പുറകിലേക്ക്‌ ഞാനും നോക്കി...:ഇല്ല ആരും ഇല്ല എന്നെ തന്നെ.

ഞാന്‍ പതുകെ എണീറ്റ് അനുസരണയോടെ വിനീതനായ്‌ ചെന്നു

സാര്‍ ചോദിച്ചു :ഇയാളുടെ വീടെവിടാ....

എനിക്ക് ആശ്വസായ്,ഞാന്‍ ‘ചാലക്കുടി’ എന്ന് പറഞ്ഞു,ഒരു ചിരിം പാസ്സാക്കി,നമ്മള്‍ തൃശൂര്‍ക്കാര്‍ അല്ലെന്നുള്ള രീതിയില്‍.

അപ്പോള്‍ അടുത്തത് :ഇയാള്‍ അങ്ങോട്ട്‌ തന്നെ പോയ്ക്കോ...........!!

ഞാന്‍ :ഒരു ജബാ,അത് സാറേ.....

ഇയാളോട് അല്ലെ പറഞ്ഞെ എന്ന്... ഞാന്‍ ആ കൊതുകിനെ കൊല്ലാന്‍ പറ്റാത്ത ദേഷ്യത്തില്‍ ബാഗും എടുത്ത് കമ്പ്യൂട്ടര്‍ ലാബിലേക്ക്‌ വിട്ടു....

അവിടെ എന്റെ സാമ്രാജ്യം.....

ഇപ്പോള്‍ പുതിയ ക്ലാസ്സില്‍ പുതിയ കളി കണ്ടെത്തി, അവിടെ കൊതുകില്ല.

ഒരു ദിവസം ഞാന്‍ നോട്ട് ശേരികും എഴുതായിരുന്നു. അപ്പോള്‍ ബുകില്‍ ഒരു ഉറുമ്പ്.

ഞാന്‍ ബുകില്‍ ഒരു ചെറിയ വട്ടം വരച്ചു.അതിനെ അതില്‍ പേന ഉപയോഗിച് എത്തിക്കല്‍ ആയിരുന്നു....

അങ്ങിനെ പോകുന്നു...

ഇപ്പോള്‍ എക്സാം ഘോഷയാത്ര തുടങ്ങാന്‍ പോകാ....

എല്ലാം കട്ട പൊക................

Thursday, 2 June 2011

ഒരു സപ്ലി കാലത്തിന്‍റെ ഓര്‍മയില്‍


ഇന്ന് വെറുതെ ഒരു ഒതുക്കല്‍ നടത്തി അപ്പോള്‍ പഴയ കുറെ hall ticket കിട്ടി.ഒപ്പം ഒരു id card ഉം .ഇങ്ങനെ ഒരു മഴകാലത്താനു ഞാന്‍ മൂന്നാറില്‍ പോയ്‌ സപ്ലി ക്ലിയര്‍ ചെയ്തത്.അന്ന് ഞാന്‍ വേറെ ഒരു വീട്ടില്‍ ജൂനിയെഴ്സിന്റെ ഒപ്പം ആണ് നിന്നത്.ഞങ്ങളുടെ റൂമില്‍ നില്‍കാന്‍ നോക്കി. പക്ഷെ എനിക്ക് വിഷമം വന്നു.ഞങ്ങള്‍ ആഘോഷമാക്കിയ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് അയ പോലെ തോന്നി.അവിടെ ഇരുന്നപോള്‍ എല്ലാവരേം വിളിച്ചു.കാലം ഞങ്ങളെ പലവഴിക്കാക്കി.പിന്നെ ടൌണില്‍ ഒറ്റയ്ക്ക് നടന്നു ഫുഡ്‌ കഴിക്കാന്‍ പോയി.ആ ദിവസങ്ങള്‍ ഞാന്‍ എങ്ങനെ കഴിച്ചു എന്ന് എനികറിയില്ല.അവിടെ മഴ എന്നാല്‍ കുട ചൂടിയിട്ടും കാര്യമില്ല....നല്ല കാറ്റാകും.പിന്നെ അവിടുത്തെ തണുപ്പും.
ഞാന്‍ താമസിച്ച വീട്ടില്‍ ഞങ്ങള്‍ ഷെയര്‍ ഇട്ടു വാങ്ങിയ കമ്പ്യൂട്ടര്‍ ഒരു സ്മാരകം പോലെ ഇരിക്കുന്ന കണ്ടു.അതില്‍ ഫിഫ ഗെയിം കളിയായിരുന്നു ഞങ്ങളുടെ പണി.എല്ലാ എക്സാം വരുമ്പോളും ഓരോ ലീഗ് തുടങ്ങും.ആദ്യം ക്ലബ്‌ ആകും.അത് തീരുംബോലും എക്സാം തീര്നില്ലേല്‍ അടുത്തത്‌ രാജ്യം വെച്ച് തുടങ്ങും.എന്‍റെ ക്ലബ്‌: എ.സി.മിലാന്‍,രാജ്യം :ഇറ്റലി. ഒരാള്‍ ഗെയിം പാടില്‍, മറ്റേ ആള്‍ കീബോര്‍ഡില്‍ .അപോലത്തെ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു.അത് അവിടെ പോടീ പിടിച്ചു ഇരിപുണ്ട്.അതിന്റെ എന്തോകെയോ ആരോകെയോ അടിച്ചു കൊണ്ട് പോയ്‌ പോലും.ഞങ്ങള്‍ അല്ല ട്ടോ...!അത് ഞങ്ങള്‍ വിറ്റതാ എന്നിട്ടാ സംഭവം.
അതിനിടയില്‍ ചിലരെ കാണേണം എന്ന് ആലോചിച്ചത.. പിന്നെ വേണ്ടാന്ന് വെച്ച്.അത് പിന്നെ പറയാം ഒരു വലിയ കഥയാണ്.ആദ്യം അത് ഇടെണോന്നു ആലോചികട്ടെ....എല്ലാവരും കാണുമല്ലോ അതാ...അങ്ങിനെ എക്സാം ഒക്കെ എഴുതി,വീടിലെകുള്ള ചായ,ചോക്ലേറ്റ്‌,അതൊക്കെ വാങ്ങി വണ്ടി കേറി.റിസള്‍ട്ട്‌ കാത്തിരിക്ക.. അപ്പോള്‍ ഏതോ ഒന്ന്ന്നില്‍ ഞാന്‍ പാസ്‌ ആയി.ഭാക്കി എഴുതിയത് വെറുതെ ആയി.പിന്നെ ഒരു ദിവസം ഇരുന്നപോള്‍ എന്‍റെ ഒരു കൂടുകാരന്റെ മെസ്സേജ് ,അവന്‍ ഞങ്ങള്‍ മുന്ന് താമസിച്ച വീട് കണ്ടപ്പോള്‍ വല്ലെതെ മിസ്സ്‌ ചെയ്യുന്നു എന്ന്.അപ്പോള്‍ എല്ലാവര്ക്കും അതേ ഫീലിംഗ് ആണെന്ന് മനസിലായ്‌.....

അതും ഉണ്ട ട്ടോ. ഞങ്ങള്‍ ആദ്യം താമസിച്ചത് വേറെ സ്ഥലത്താണ് അവിടെ രണ്ടു കൊല്ലം ഉണ്ടായി.പിന്നെ ..............
അവിടുന്ന് ഇറങ്ങി.പക്ഷെ ആലോചികുമ്പോള്‍ ഇപോലും അവസാനത്തെ വീടാണ് മനസ്സില്‍
"last impression is the lasting impression " എന്നാണല്ലോ
മഴ ഇവിടെ ഇപ്പോളും ചാറി നില്‍ക്കുന്നു. അതോണ്ടാകാം കോമഡി ഇതില്‍ ഇടാന്‍ തോന്നുന്നില്ല.....

Monday, 25 April 2011

പരീക്ഷാകാലം

അങ്ങിനെ ഒരു പരീക്ഷാകാലം കൂടി വന്നിരിക്കുന്നു.പക്ഷെ ഇങ്ങനെ ഒരെണ്ണം ഇത് ആദ്യമായാണ് ഈ സൈസില്‍ ഒരെണ്ണം .പരീക്ഷ ജനുവരി 19 എന്നാണ് ആദ്യം പറഞ്ഞെ... അന്ന് അത് നടന്നില്ല..
പിന്നെ അടുത്തത്‌ വന്നു ഫെബ്രുവരി 24 അതും ഗോവിന്ദ...
പിന്നെ ഞങ്ങളെ ഒരു തൃശങ്കു സ്വര്‍ഗത്തില്‍ നിര്‍ത്തി ഒരു തീരുമാനം വന്നു.ഏപ്രില്‍ 25 .അതിലെ രസം ചോദിച്ചാല്‍,അന്ന് university ഇല്ലേല്‍ സീരിസ്‌ എന്ന് പറഞ്ഞു.ഞങ്ങള്‍ ആഘോഷം തുടങ്ങി.ഹോ ..! ഇനി അത് പഠിച്ചാല്‍ പോരെ...
പിന്നീടാണ് മനസിലാക്കിയെ ഇതാണ് പഠിക്കേണ്ടത് എന്ന്. സാറിനെ വിളിച്ചു ചോദിച്ചപോള്‍ പറഞ്ഞു "അറിയില്ല... അറിയില്ല..."
ഞാന്‍ അങ്ങിനെ വിഷു,ഈസ്റെര്‍..എല്ലാം ആഘോഷിച്ചു നടന്നപ്പോള്‍ ദാണ്ടെ വരുന്നു അടുത്തത്.
university മെയ്‌ 6ലേക് മാറ്റി ...
ഇതിനു മുന്പേ കഷ്ടകാലത്തിനു ഞാന്‍ അവരുടെ റെപ്.
പിന്നെ എല്ലാവരും വിളി തുടങ്ങി...
ഞാനും വിളിതുടങ്ങി....
അപോ അടുത്ത dialog അന്ന് കാലത്ത് പറയാം സീരിസ്‌ ഉണ്ടോ എന്ന്...
പിന്നെ അത് പഠിക്കാന്‍ തോന്നിയില്ല...
എന്തോ ഭാഗ്യത്തിന് അതും നടന്നില്ല...
ഇനി ഇത് എന്ന് നടക്കനാന്നോ ആവൊ ...............
ഇതെങ്കിലും സപ്ലി ഇല്ലാതെ പാസ്‌ ആവാന്‍ സമ്മതിക്കില്ല എന്നാ തോന്നുന്നേ...


തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ജീവിതം ഇനിയും ഭാക്കി................
ആറു മാസം പരീക്ഷ മാറ്റിവെയ്ക്കാന്‍ ഉള്ള ശ്രമത്തിലാണ് പാവങ്ങള്‍...

Friday, 8 April 2011

പള്ളിയിലെ മാങ്ങാ

ഇപ്പൊ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയതേ ഉള്ളൂ . അതിനാല്‍ ഇപ്പൊ സ്വഭാവത്തില്‍ ഒരു മാറ്റം.ഒരു ബുദ്ധിജീവി ശൈലി .അപോഴും ആലോചന മാത്രം. എന്ത് എഴുതണം.?ഇപ്പൊ നടക്കുന്നവ എഴുതിയാല്‍ ഒപ്പം ഉള്ളവര്‍ കേറി മേയും.
പിന്നെ പഴയവ ആലോചിച് എടുത്ത് എഴുതണം .അത് നല്ല പണിയാ
ആലോചിച് കാടു കയറി പിന്നെ ഇറങ്ങി വന്നാലല്ലേ എഴുതാന്‍ പറ്റൂ
അത് നടക്കാറില്ല.പിന്നെ എന്താ ഞാന്‍ ഓര്‍ത്തെ ന്നു ആലോചിരിയ്ക്കേണ്ടി വരും.
ഒപ്പം ഒരു പേനയോ ??
ആ ഒരു ശീലം എനിക്കില്ല. ക്ലാസില്‍ പെണ്‍കുട്ടികളുടെ പേന വാങ്ങിയാണ് എഴുത്ത്.പിന്നെ പേന കളഞ്ഞു പോകും. പിന്നെ ആ കുട്ടി തരില്ല.അപ്പൊ അടുത്ത ആളോട് ചോദിക്കേണം . ആ ഞാന്‍ എങ്ങിനെ എഴുതാന്‍.ഇപ്പൊ ആലോച്ചപ്പോള്‍ കിട്ടിയതാ.വേഗം തുടങ്ങി അല്ലേല്‍ പിന്നെ അതെന്താന്നു ആലോചിചിരികണം.



പ്രിയൂര്‍ മാങ്ങ പച്ചയ്ക്ക് കഴിക്കാന്‍ കിട്ടിയപ്പോള്‍ ഒരു പഴയ കഥ ഞാന്‍ ഓര്‍ത്തു.
ഞാന്‍ ആദ്യകുര്‍ബാനസ്വീകരണത്തിനു പഠിക്കുന്ന കാലം.ഞാനും എന്റെ കൂടുകാരനും കൂടെ ഒരു പാടം കടന്നു വേണം പള്ളിയില്‍ എത്താന്‍. അന്ന് നടന്നു പോകും അപ്പോഴ പാടത്തെ കുറെ പുതിയ കിണറുകളും കുളങ്ങളും കണ്ടെത്തുന്നത്. ഇത് നടക്കുന്നത് ഏപ്രില്‍ മാസത്തിലാ ട്ടോ...
അപ്പൊ പാടത്ത്‌ കുറെ കൊക്കുകള്‍ ഉണ്ട്‌ അതില്‍ കുളകോഴി ആണ് അധികവും.
അപ്പൊ ഒപ്പം ഉള്ളവന്‍ തന്‍റെ പൊതുവിജ്ഞാനം പുറത്തെടുത്തു പറഞ്ഞു."കുളകൊഴി തലേടെ മോളീകൂടെ പറന്നാല്‍ തല്ലു കിട്ടുട്ടാ ...."
ഞാന്‍ മോളീയ്ക്ക് നോക്കി അപ്പൊ രണ്ടെണ്ണം പറക്കുന്നു. ഞാന്‍ അവനെ നോക്കി .
അവനും നോക്കി മോളില്ക് . അവന്‍ എന്നെ നോക്കി തല ചൊറിഞ്ഞു.
സ്ഥിരം നേരം വൈകാറുള്ള ഞങ്ങള്‍ വേഗം നടന്നു പള്ളിയില്‍ എത്തി.
അപോ ഒന്നും തുടഞ്ഞിയിട്ടില്ല.പിന്നാ മനസി ലായേ അന്ന് ഇല്ലായിരുന്നു എന്ന്
അപ്പൊ വേറെ ഒരുത്തന്‍ കൂടെ എത്തി. ഞങള്‍ ച്ചുച്ചി നടക്കായിരുന്നു അപ്പോഴാ മാവു കണ്ടേ. കയ് എത്തും ഉയരത്തില്‍ മാങ്ങാ.വന്നവന്‍ അത് പൊട്ടിച്ചു.ഞങ്ങള്‍ നോക്കി .എന്നിട്ട് രണ്ടെണ്ണം പൊട്ടിക്കാം ന്നു പറഞ്ഞു.ഏറു തുടങ്ങി.
ഒന്നും കൊള്ളുന്നില്ല ഇനി ഉള്ളതെല്ലാം അങ്ങ് മോളിലാ ,....
ഞാന്‍ അപ്പൊ വടി എടുത്ത് ഏറു തുടങ്ങി.
എപോഴോ കൊണ്ട് നാലെണ്ണം വീണു.നല്ല വലിയ മാങ്ങാ.
ഇനി ഇത് തിന്നു തീര്‍ക്കെണ്ടേ...
അവിടിരുന്നു തീറ്റ തുടങ്ങി. പെട്ടന്ന് ഒരുത്തന്‍ എനിറ്റ്‌ നിന്ന്.
ഇരിക്കെടാ #$%^ ആരെങ്കിലും കാണും എന്ന് പറഞ്ഞു.
അവന്‍ കണ്ണ് ഇറുക്കി കാണിച്ചു.
ഞങ്ങള്‍ തിരിഞ്ഞു നോക്കി അപ്പൊ ഒരു ചൂരല്‍ പിടിച്ചു ദാണ്ടെ നില്‍ക്കുന്നു പള്ളിയിലെ അച്ചന്‍ നോകിയപ്പോള്‍ അടുത്ത് തന്നെ വേറെ കുറെ കിടക്കുന്നു
അച്ചന്‍റെ അടുത്ത് മൂന്നാമന്റെ അനിയന്‍...
ഓഹോ അവന്‍ പാര വെച്ചതാ ല്ലേ.....
ഞങ്ങള്‍ക് കാര്യം പിടികിട്ടി.
അച്ചന്‍ നോകിയപ്പോള്‍ എല്ലാവരുടെ കയിലും മാങ്ങായുണ്ട് കൂടാതെ കുറച്ചു അടുത്ത് കിടപ്പുണ്ട് . അങ്ങിനെ അന്നത്തെ കോട്ട പള്ളിയില്‍ നിന്ന് ഒപ്പിച്ചു.
ഇപ്പോഴും ആ മാവ് അവിടെ നില്‍പുണ്ട്,
ഞങ്ങള്‍ കുര്‍ബാന കഴിഞ്ഞാല്‍ അവിടെ ചിലപ്പോള്‍ നില്കും പക്ഷെ ഒരിക്കലും മുകളിലേക്ക് നോക്കില്ല . എല്ലാവരുടെ കയിലും ഉള്ള പഞ്ചാര വിതരണത്തിലാകും
ഇപ്പൊ മാങ്ങാ ഉണ്ടോന്നു പോലും അറിയില്ല ...

വേനലവധി

അങ്ങിനെ പഠനാവധിയുടെ പേരില്‍ ഒരു വേനലവധി.
ഞാന്‍ ഇരുന്നു ആലോചിയ്ക്കുകയിരുന്നു.ഒരു പക്ഷെ പാടത്തും പറമ്പിലും മണ്ണിലും
കളിച്ചു വളര്‍ന്ന അവസാനത്തെ തലമുറയാകും നമ്മുടെ.ഇപ്പൊ അവധികാലം നോക്കിയിരിക്കാന്‍ കുട്ടികള്‍ ഇല്ല അവര്‍ക് ക്ലാസ്സില്‍ പോകാനാണ്‌ ഇഷ്ടം.
കാരണം ഞാന്‍ ആലോചിച്ചപ്പോള്‍ ശരിയാ ആരും പുറത്തിറങ്ങി കളിക്കുന്നില്ല.
എല്ലാവരും കമ്പ്യൂട്ടര്‍,ടിവി, മൊബൈല്‍ തുടങ്ങിയവയും ആയി വീട്ടില്‍ ഇരിപ്പാ...
സ്കൂളില്‍ പോയാല്‍ കുറച്ചു പേരെ കാണുകയെങ്കിലും ഉണ്ടാകും.

എന്‍റെ അവധികാലം എന്നാല്‍ സര്‍ക്കീട്ടുകല്‍ ആയിരുന്നു.
മാതാപിതാക്കളുടെ ജോലി സൗകര്യത്തിനു ഞങ്ങള്‍ തറവാട്ടില്‍ അല്ല താമസം .
അപോ അവധി കാലം ഞാന്‍ രണ്ടാക്കും പക്ഷെ ഒരു ആഴ്ചയെ വീട്ടില്‍ നിന്ന് മാറി നില്‍ക്കൂ പിന്നെ അവിടെ ഒന്ന് തല കാണിക്കേണം.
ഓരോ ഇടത്തും കൂട്ടുകാരെ കണ്ടെത്തി ആഘോഷം തുടങ്ങും.
ഒരു സ്ഥലത്ത് എത്തുമ്പോളും അതത് അമ്മാമ മാര്‍ക്ക്‌ സമയത്ത് എന്നെ അന്വേഷിച്ച ഇറങ്ങും. ഊണിനു അപ്പൊ ഓടി ചെല്ലും.
എനിക്ക് എന്റെ വീടിന്‍റെ അടുത്ത് കളിക്കാന്‍ ഒരു പറ്റംപെണ്‍കുട്ടിക്കളാ.
അവിടെ എത്തിയാല്‍ ഞാനും അവരുടെ കൂടും സമയം കളയാന്‍ അടുത്തെങ്ങും എന്‍റെ അടുത്തെങ്ങും ആണ്‍കുട്ടികള്‍ ഇല്ല,..
പിന്നെ അവര്‍ തന്നെ ശരണം. അവര്‍ 5 പേര്‍ ഉണ്ട്
അപ്പൊ തറവാട്ടില്‍ പോയാല്‍ അതില്‍ നിന്ന് ഒരു മോചനവും ആണ്.
ഇതില്‍ അമ്മവീട്ടില്‍ പോകുമ്പോള്‍ അവിടെ ഒരു തനി നാട്ടിന്‍ പുറം ആണ്.
അവിടെ പാടത്തു ഫുട്ബോള്‍, അടുത്ത പറമ്പില്‍ ക്രിക്കറ്റ്‌ ,പിന്നെ മാങ്ങാ എറിയുകയും ആണ് ഹോബികള്‍, മാങ്ങാ എറിയാന്‍ ഞാന്‍ കല്ല്‌ ഉപയോഗിക്കില്ല.കാരണം അത് കൊള്ളില്ല.....
പിന്നെ വടി എടുത്ത് ഏറിയും അധികം വടി തപ്പി നടക്കേണ്ട.അത് മുന്നേ എറിഞ്ഞത് മരത്തില്‍ ഉണ്ടാകും....
അത് പച്ചയ്ക്ക് അമ്മിയില്‍ ഉപ്പ് കൂട്ടി ചതച്ചു തിന്നും.
പിന്നെ കശുമാങ്ങ തീറ്റ, പക്ഷെ അത് തിന്നാല്‍ പുന്ജചൂട്‌ വരും.(ചൂട് കുരു.)
പിന്നെ വെയിലില്‍ കളിയ്ക്കാന്‍ നല്ല രസാ... ഒരു കയ് പുറത്തുണ്ടാകും.
ഹാ ആലോചിചിരിക്കാന്‍ നല്ല രസം ഇനി ആ കാലം തിരിച്ചു കിട്ടില്ലാലോ......
ഇത് വിരസമാകുന്നുണ്ടോ??
ആ നാളിലെ ഓരോ ദിവസവും ഓരോ അനുഭവം ....
ഇപ്പൊ വൈകുന്നേരം കളിയ്ക്കാന്‍ തോലുംപറമ്പ്‌ എന്ന ഒരു സ്ഥലം ഉണ്ടേ....
അവിടെ പോയ്‌ കത്തി വെച്ചിരിക്കും.
അവിടെ ഇനി എന്നാണാവോ അവിടെ വീട് വരുന്നേ....
പിന്നെ വീട്ടില്‍ ഇരുന്നു ടിവി കാണാം അല്ലേ.....
വേറെ അങ്ങാടിയില്‍ പോയ്‌ നില്‍കാം.....
പക്ഷെ ആ സമയത്ത് അന്തിനൊക്കെ സമയം കിട്ടുമോ ആവൊ...

ഒരു നിമിഷ കവിത

ഞാന്‍ ക്ലാസ്സില്‍ ഇരുന്നു ഉറങ്ങാന്‍ തുടങ്ങായിരുന്നു.പിന്നെ ഉറക്കം കളയാന്‍ പല വഴികള്‍ നോക്കി.പെട്ടന്ന് ഇനി ബ്ലോഗില്‍ എന്തിടാമെന്നായ്‌ ആലോചന.
അപ്പൊ ഒരു കവിത എഴുതിയാലോ എന്നു തോന്നി.സാര്‍ അവിടെ പടം വരച്ചു തകര്‍ക്കുന്നുണ്ട്. ഞാന്‍ മൊബൈലില്‍ മെസ്സേജ് അയച്ചും മടുത്തു.
അങ്ങിനെ നോട്ട് ബുക്ക്‌ തന്നെ അങ്കക്കളമാക്കി,എന്‍റെപേനയെടുത്തു.
അങ്ങിനെ ഞാന്‍ അത് കുറിച്ചിട്ടു.ഇതിനു ആദ്യവും അവസാനവും ഞാന്‍ ഇടുന്നില്ല.


"മേഘത്തെ നീ സ്പര്‍ശിച്ചതിനാലാണോ
നീ എന്‍ മിഴികള്‍ക്കു കുളിര്‍മയേകുന്നത്.
ചില്ലുമേഘം മറയ്ക്കും നിന്‍ മിഴികള്‍
എന്തേ എന്നെ മാത്രം തേടുന്നില്ല .
സൂര്യനില്‍ നിന്നും പുല്നാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന
പുലര്‍ക്കാല മഞ്ഞുതുള്ളിയാകാന്‍ എന്‍ മനം .
നിന്‍ മിഴി എന്‍ നേര്‍ക്ക്‌ നോക്കിയാല്‍
ഒരു കാര്‍മേഘമായ്‌ ഞാന്‍ പൊഴിയാം
ചിരിക്കും ചിലങ്കയണിഞ്ഞു നീ എന്‍ "


ഹാ പെട്ടന്ന് സാര്‍ എന്നെ നോക്കി അവിടെ എന്താ പരിപാടി എന്ന ഒരു നോട്ടം .
ഞാന്‍ പേജ് മറച്ച് "ഞാനൊന്നും അറിയില്ല രാമനാരായണാ "
എന്ന മട്ടില്‍ അപ്പുറത്തുള്ളവനൊടു ബുക്കില്‍ നോക്കി പകര്‍ത്തി ....
അല്ലാ പിന്നെ ഞാന്‍ എന്തു ചെയാന്‍

അടിക്കുറിപ്പ്‌

Fun & Info @ Keralites.net
എന്‍റെ സുഹൃത്ത് എനിക്ക് അയച്ച ഒരു ഇമെയില്‍ ആണിത്.
എനിക്ക് ഇത് അങ്ങു പിടിച്ചു.

ഇവര്‍ തമ്മില്‍ എന്ത് പറയാന്‍???



ശ്രീശാന്ത്‌ : നീ നിര്‍ബന്ധിച്ചാല്‍ സെലെക്ഷന്‍ കമ്മിറ്റി സമ്മതിക്കും
ധോണി : ഇല്ല , ഞാന്‍ നിര്‍ബന്ധിക്കില്ല .....
ശ്രീശാന്ത്‌ : അല്ല, വേള്‍ഡ് കപ്പ്‌ ഫൈനല്‍ കളിക്കുക എന്നൊക്കെ പറഞ്ഞാല്‍...... മനുഷ്യ ജീവിതത്തില്‍ ആകെ കിട്ടുന്ന ചാന്‍സ് ആണ്
ധോണി : അത് കൊണ്ടാണല്ലോ ഞാന്‍ കളിക്കുന്നത്......
ശ്രീശാന്ത്‌ : നീ പറയുകയാണെങ്കില്‍ ശ്രീകാന്ത് സമ്മതിക്കും
ധോണി : എടാ ശ്രീശാന്തേ, നിനക്ക് അഹ....ങ്കാരം.... വളരെ കൂടുതലാണ്!!!!!!
ശ്രീശാന്ത്‌ : അയ്യോ ഞാന്‍ വെറും പാവമല്ലേ....
ധോണി :ഒരു കളിക്കാരന്‍ ക്യാപ്ടനോട് പെരുമാറുന്നത് പോലെയല്ല, നീ എന്നോട് പെരുമാറുന്നത്..ഞാന്‍ വല്ലപ്പോഴും നിന്നെ 'എടാ' എന്ന് വിളിച്ചാല്‍ നിനക്ക് വലിയൊരു ഇതു ആണ്...
ശ്രീശാന്ത്‌ : ഇനി നീ എന്നെ പട്ടീനു വിളിച്ചാലും, ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല
ധോണി : ഇല്ലേ ? എടാ പട്ടി..
ശ്രീശാന്ത്‌ : എന്തോ?
ധോണി : എടാ പട്ടി......
ശ്രീശാന്ത്‌ : ഇനി നീ എന്നെ തല്ലിയാല്പോലും ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല
ധോണി : hmmm....... നല്ല കവിള്.... @*D*$*I#S*H&Y&U%M$@#$@
ശ്രീശാന്ത്‌ : തല്ലിക്കോ...ഇനിയും തല്ലിക്കോ...എങ്ങനെയെങ്ങിലും
ധോണി : കുറെ വെള്ളം ഒക്കെ കൊണ്ട് വന്നു തന്നതല്ലേ ഉം നോക്കാം..!!!
ഹാ ഹാ ഈ മലയാളികള്‍ ഇങ്ങനെയോക്കയാ
ശ്രീശാന്തേ
ഞങ്ങള്‍ക്ക്‌ ഇത് സഹിക്കില്ല...
നീ അങ്ങനെ ഒറ്റയ്ക്ക് നന്നാവേണ്ടാ.....



Tuesday, 5 April 2011

കല്ലാര്‍

ആ പേരു കേള്‍ക്കാന്‍ തന്നെ ഒരു രസം.
അവിടുത്തെ വെള്ളച്ചാട്ടവും ഹോസ്റല്‍ ജീവിതവും മറ്റു അങ്കം വെട്ടും മറക്കാന്‍ പറ്റില്ല.
ഇപ്പൊ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം...
ഞാന്‍ അവിടെ എത്തുന്നത് അല്പം വൈകി യാണ് .
ഞാന്‍ കോളേജ് ചാടി കളിക്കയിരുന്നു.higher option എന്ന് പറഞ്ഞു നടക്കുകയായിരുന്നു.
മുന്നാര്‍ എന്‍റെ മൂന്നാമത്തെ കോളേജ് ആയതു നിമിത്തം.
അവിടെ എല്ലാ കോളേജ് ലെയും റാഗിങ്ങ് ഏറ്റുവാങ്ങി അങ്ങിനെ മുന്നാറില്‍ എത്തി.അവിടെ ചെന്നപ്പോള്‍ ഒന്നാം കൊല്ലകാര്‍ക്ക്‌ വേറെ ഹോസ്റല്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഒരു ആശ്വാസം . (പിന്നെ മനസിലായ്‌ അവര്‍ക്ക് മാത്രമേ ഹോസ്റ്റല്‍ ഉള്ളൂ എന്നെ)
അങ്ങിനെ ഞാന്‍ അവിടെ ചെന്നു കോളേജില്‍ ചെന്നപ്പോള്‍ ഞെട്ടിപോയ്‌ അവിടെ ഒരു യുറോപ്യന്‍ രീതി കൊട്ടും സ്യുട്ടും .
പിന്നെ അത് തയിക്കാന്‍ കൊടുത്ത് ഹോസ്റ്റലില്‍ അപ്പച്ചന്റെ ഒപ്പം എത്തി.
അവിടെ എല്ലാം കഴിഞ്ഞു റൂം കിട്ടി.
ഒരു വിശാലമായ മുറി അതില്‍ 14 പേര്‍ക് കിടകാം. ഡോര്‍മെട്രി .
അവിടെ ഇരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം.
അപ്പൊ വരുന്നു റൂമില്‍ ആള്‍കാര്‍ .അന്ന് ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഇല്ല.
അവര്‍ വന്നു കുറെ പേര്‍ നേരെ കേറി കിടന്നു കൂര്‍ക്കം വലി തുടങ്ങി.
കുറച്ചു പേര്‍ എന്നെ പരിചയപ്പെട്ടു.
എന്നീട്ട് പറഞ്ഞു. രാത്രി സീനീയേസ് വരും..
ആയോ........... എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയ്‌ ...
പിന്നെ എന്റെ മുന്‍കാല റാഗിങ്ങ് കഥകല്‍ പറഞ്ഞിരിരുന്നു.
എല്ലാവരും ശ്രദ്ധിച്ചു കേട്ടിരുന്നു.പെട്ടന്ന് അവിടേക് മുറിയിലെ സിനീയര്‍ വന്നു.ആളു ആരു ജിമ്മന്‍ ആണ്.
സംസരിച്ചപോള്‍ കട്ട കലിപ്പ് .
പിന്നെ എന്തോ ഒരു ഗൂഢാലോചന അവിടെ.
അങ്ങിനെ എന്റെ നമ്പര്‍ വന്നു.
തൊട്ടടുത്ത മുറി.
അവിടെ ഗാലറി ഫുള്‍.
പിന്നെ ആഘോഷം തുടങ്ങി.
രസം എന്താന്ന് ചോദിച്ചാല്‍ ആരും എന്റെ മേക്കെട്ടെ വരുന്നില്ല.
ഒരു ചെറിയ പയ്യന്റെ മേത്താ .
എന്നാലും ചിരിക്കാന്‍ പാടില്ലലോ
അവസാനം പേടിച്ചോന്നു ചോദ്യം.ഞാന്‍ എന്ത് പറഞ്ഞാലും പണി കിട്ടും എന്ന് എനിക്കറിയാം.
ഞാന്‍ പേടിച്ചു ന്നു പറഞ്ഞു.
അപ്പൊ എല്ലാവരും കൂടി ഒരു ചിരി.
അവര്‍ എല്ലാം എന്റെ ഒപ്പം ഉള്ളവരാ.......................
പിന്നെ ഇത് സിനീയെസ്അറിയരുതെന്ന് പറഞ്ഞു.
ഇതാണ് എന്‍റെ ഫസ്റ്റ് ഡേ ഇന്‍ ഹോസ്റല്‍.
എങ്ങനെ.????..................
ആ പയ്യന്‍ എന്‍റെ ഒപ്പം ഉള്ളത് തന്നെ...

ഈശ്വരന്‍

പണ്ട് എന്നോ ഞാന്‍ വായിക്കാനിടയായ ഒരു കഥ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു .
എനിക്ക് അതു നന്നായ്‌ ഇഷ്ടപ്പെട്ടു.എവിടന്നു ഓര്‍ക്കുന്നില്ല .

കുസൃതിക്കാരായ രണ്ടു സഹോദരന്മാരെ നല്ല ശീലം പഠിപ്പിക്കാന്‍ അവരുടെ അമ്മയ്ക്ക് ഒരു ആഗ്രഹം ......
അന്വേഷണം ചെന്നെത്തിയത് ഒരു ഈശ്വരഭക്തനായ ഗുരുവില്‍ .
ദൈവഭക്തി അവരെ നേര്‍വഴിയില്‍ എത്തിക്കും എന്ന് കരുതി.
ഇളയ ബാലനെ തന്റെ വീട്ടിലേക്ക് അയക്കാന്‍ ഗുരു പറഞ്ഞു.
പയ്യനെ എങ്ങനെയോകെയോ അമ്മ അവിടെ കൊണ്ടാക്കി.
അവിടെ ഗുരു അവനോടു ചോദിച്ചു.
"ഈശ്വരനെവിടെ??"
അവന്‍ ഒന്നു ചുറ്റും നോക്കി,പാവം അന്തം വിട്ടു വാപോളിചിരിക്കാനല്ലാതെ അവനു യാതൊന്നും പറയാനായില്ല.
അപ്പോള്‍ ഗുരു കൂടുതല്‍ ഉച്ചത്തില്‍ വിരല്‍ ചൂണ്ടി ചോദിച്ചു.
"ചോദിച്ചതു കേട്ടില്ലാന്നുണ്ടോ ?.എവിടെയാണ് ഈശ്വരന്‍ ? നീ പറഞ്ഞേ പറ്റൂ ."
പയ്യന്‍ അലറി നിലവിളിച്ചുകൊണ്ട് മുറിവിട്ടോടി വീട്ടിലെത്തി വാതിലടച്ചു.
ഇത് കണ്ട ചേട്ടന്‍ ഓടി ചെന്നു ചോദിച്ചു
"എന്തു പറ്റിയെടാ"
അവന്‍റെ അന്താളിപ്പ്‌ കണ്ടു അവനു ധൈര്യം കൊടുത്തു.
"എന്തായാലും നമുക്ക് ശരിയാകാം... നീ കാര്യം പറ".
ചേട്ടന്‍ പകര്‍ന്ന ധൈര്യം കൊണ്ട് അവന്‍ പറഞ്ഞു.
"ചേട്ടാ നമ്മള്‍ ആകെ കുഴപ്പത്തിലാണ് ഈശ്വരനെ കാണാനില്ല.നമ്മള്‍ ഒളിപ്പിച്ചു വെച്ചിരിക്കാന്നാ ആ ഗുരു വിചാരിചിരിക്കുന്നെ.നമ്മളെ വെറുതെ വിടുമ്മെന്നു തോന്നുന്നില്ല ."
ചേട്ടന്‍ വാ പോളിച്ചു പോയ്‌ ..........

ഇപ്പൊ ഞാന്‍...

അവിടെ അങ്ങ് മൂന്നാറില്‍ ജീവിതം ആഘോഷിച് പല വിഷയങ്ങളും പലവട്ടം എഴുതി എങ്ങനെയോകെയോ എഞ്ചിനീയറിംഗ് പാസ്‌ ആയി.(ആയില്ലാ ട്ടോ )
വീട്ടില്‍ സപ്ലി എഴുതി ഇരിക്കുന്ന കാലം
അപ്പൊ നാട്ടുകാരും വീട്ടുകാരും ചോദിച്ചു.
"ഇനി എന്താ പരിപാടി".
അപ്പൊ ഞാന്‍ ചുമ്മാ പറഞ്ഞു ഗേറ്റ് എഴുതി എം ടെക് എടുക്കേണം എന്ന്.
പണി കിട്ടിയില്ലേ........................
പിന്നെ കോച്ചിംഗ്, ഉപദേശം ,അകെ ബഹളമയം.
അവസാനം എനിക്ക് ഗേറ്റ് കിട്ടി .
ഹോ ..................!!!
പിന്നെ ആരുടെയോ കാരുണ്യം കൊണ്ട് ബി . ടെക് പാസ്‌ ആയി.
(പിന്നെ മൂന്നാര്‍ പറ്റില്ലലോ)
പിന്നെ അഡ്മിഷന്‍ .....
എങ്ങിനെയോ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കിട്ടി.
അവിടെ പോയപ്പോള്‍ പഠിക്കേണ്ടാന്നാ കരുതിയെ...
അവിടെയും വിധി എനിക്കെതിരായി.
ഇപ്പൊ പരിക്ഷ പറഞ്ഞിരിക്കാ
ഇതു സെമിന്റെ നടക്കും എന്നറിയില്ല
അതിനാല്‍ ഇപ്പൊ വെറുതെ ......

തൃക്കണി

ഞാന്‍ കുറെ നാളായ് ഈ ബ്ലോഗ്‌ തുടങ്ങിയിട്ടേ
പക്ഷെ ഇന്ന് കുറെ മലയാളം ബ്ലോഗ്‌ വായിച്ചപ്പോള്‍ എനികു തോന്നി മലയാളത്തില്‍ ആകാം എന്ന് .
അങ്ങനെ ആദ്യത്തെ പോസ്റ്റ്‌.
എന്താ ചെയ്യാ അല്ലേ,
ഇനി വിഷയം കണ്ടെത്തണം .
അല്ലെങ്കില്‍ തോന്നിയതൊക്കെ അയക്കാം അല്ലേ
അപ്പൊ തുടങ്ങാം ................

L